വേങ്ങര: നാടിന്റെ മതസൗഹാർദ്ദവും ഒത്തൊരുമയും വിളംബരം ചെയ്ത് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അമ്പലമാട് നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ കെ. സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ മാസ്റ്റർ എന്നിവർ സൗഹൃദ സന്ദേശം പങ്കുവെച്ചു.
വിവിധ മേഖലകളെ പ്രതിനിധീകരിച്ച് യൂത്ത് കോഡിനേറ്റർമാരായ ഐഷ പിലാക്കടവത്ത്, മുഹമ്മദ് അസ്‌ലം, ഹബീബുള്ള കൈതക്കോട് തുടങ്ങിയവർ സംബന്ധിച്ചു. പ്രദേശത്തെ ക്ലബ്ബ് അംഗങ്ങളും വായനശാലാ പ്രവർത്തകരും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.