കോട്ടക്കൽ: മാറാക്കര എ.യു.പി.സ്കൂൾ 98ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സമാപിച്ചു.സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് പ്രവീൺ.പി അധ്യക്ഷത വഹിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ.സുബൈർ വിശിഷ്ടാതിഥിയായിരുന്നു.ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രധനാധ്യാപിക ടി.വൃന്ദ, പി.എം.രാധ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.ലത നിർവ്വഹിച്ചു. "വേനൽമഴ" വാർഷികപ്പതിപ്പ് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തയ്യിൽ അബൂബക്കർ പ്രകാശനം ചെയ്തു.സ്കൂൾ മാനേജർ പി.എം. നാരായണൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജംഷീറ സജീഹ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി.നാരായണൻ,അബ്ദുൽ മനാഫ് കല്ലൻ,ജുമൈല ഹാരിസ്, ക്ലസ്റ്റർ കോഡിനേറ്റർ സുൽഫത്തുന്നീസ.പി.കെ, എം.ടി.എ പ്രസിഡണ്ട് ഫരീദ.കെ.പി,മുഹമ്മദലി പള്ളിമാലിൽ, വി.ടി.തങ്ങൾ, ഒ.കെ.കുഞ്ഞിക്കോമു,കെ.എസ്.സരസ്വതി, പി.പി.മുജീബ് റഹ്മാൻ സംസാരിച്ചു.ടി.പി. അബ്ദുല്ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
മാറാക്കര എ.യു.പി.സ്കൂൾ 98ാം വാർഷികാഘോഷം സമാപിച്ചു
admin