എൽ.ഡി.എഫ്. പ്രചാരണജാഥ ആരംഭിച്ചു

വേങ്ങര: തിങ്കളാഴ്ച വേങ്ങരയിലെത്തുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി വി.ടി. സോഫിയ ക്യാപ്റ്റനും കെ. നയീം വൈസ് ക്യാപ്റ്റനുമായ ജാഥ അച്ചനമ്പലത്ത് ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. കെ.പി. സുമതി ഉദ്ഘാടനം ചെയ്തു. ചേറൂർ, കിളിനക്കോട്, പഞ്ചായത്ത്, വെങ്കുളം, കാരാത്തോട്, തൊടുകുത്ത് പറമ്പ്, ഒതുക്കുങ്ങൽ, കൊളത്തൂപറമ്പ്, ആട്ടീരി, കുഴിപ്പുറം, പാലാണി, കനറാ ബാങ്ക്, പൊട്ടിപ്പാറ, തെക്കേക്കൊളമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വീണാലുക്കലിൽ സമാപിച്ചു. കെ.ടി. അലവിക്കുട്ടി, സബാഹ് കുണ്ടുപുഴക്കൽ, സി. ഷക്കീല, എൻ.കെ. പോക്കർ, കെ. രോഹിത്, കെ. ബാബു, കെ.കെ. സലാഹുദ്ദീൻ, മുസ്തഫ കടമ്പോട്, കെ.ടി. സമ്മദ്, ടി. ഗഫൂർ, എം. ഷംസാദ്, സി.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}