തിരൂർ: ഗോൾഡൻ എഫ്സി തിരൂർ സംഘടിപ്പിക്കുന്ന അമ്പത് വയസിനു മുകളിലുള്ളവരുടെ മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തിരൂരിൽ തുടക്കമായി പയ്യനങ്ങാടി കിക്കോഫ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ യുറാനസ് ജി എഫ്സിയും ചാൻസ് ജി എഫ് സിയും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.
തിരൂർ നഗരസഭ കൗൺസിലർ എൻ കെ ഷെഹിദ് മത്സരം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഐ പി സാജിറ മുഖ്യാതിഥിയായി. പ്രസിഡൻ്റ് ടി ഫസലു അധ്യക്ഷനായി. ബഷീർ പാലക്കൽ, ടി അലി അക്ബർ, സി പി താഹ, സി പി അക്ബർ, പി സിദ്ദീഖ്, വി കുഞ്ഞലവി എന്നിവർ സംസാരിച്ചു. ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ആറ് ടീമുകൾ മത്സരിക്കും. മത്സരം15 ന് അവസാനിക്കും.