വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിലെ ഫിഷ് ലാൻഡിങ് സെൻറിലെ അപകടകരമായ ബിൽഡിങ്ങുകൾ പൊളിച്ചു നീക്കി മത്സ്യത്തൊഴിലാളികൾക്ക് ഉതകുന്ന രീതിയിൽ തൊഴിൽ സംരംഭ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുൽ അസീസ് പി എൻ കടലുണ്ടി, അബ്ദുറഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി പി ആനങ്ങാടി, അബ്ദുൽ ഷുക്കൂർ പി എം ചേളാരി എന്നിവരുടെ നേതൃത്വത്തിൽ കേരള ഡെവലപ്മെൻറ് ഫോറം കെ.ഡി.യു ഭാരവാഹികൾ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. മൂന്നു വർഷങ്ങൾക്കുമുമ്പ് അദ്ദേഹം അവിടെ സന്ദർശിച്ചതും വിഷയം അദ്ദേഹത്തിൻറെ ഓർമ്മയിൽ പെട്ടെന്ന് തെളിഞ്ഞു വന്നിരുന്നതുമാകയാൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് ബിൽഡിങ് നിൽക്കുന്ന ഭൂമി ഹാർബർ എൻജിനീയറിങ്ങിനു കീഴിലാണോ ഫിഷറീസ് വകുപ്പിന് കീഴിലാണോ എന്ന് അടിയന്തര നടപടികൾക്കായി നൽകി. തുടർനടപടികൾക്കായി കെഡി എഫ് പ്രസിഡണ്ട് അബ്ദുൽ അസീസിനെ ബന്ധപ്പെടുവാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകുകയും ചെയ്തു.
വള്ളിക്കുന്ന് ആനങ്ങാടി ഫിഷ് ലാൻഡിങ് സെൻററി ലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം
admin
Tags
Malappuram