ഊരകം മലയിൽ ഇനിയും പുതിയ വൻകിട കോറികൾക്ക് അനുമതി നൽകുന്നതിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ ജാഗ്രത പാലിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി ജില്ലാ യോഗം ആവശ്യപ്പെട്ടു.
യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ ഊരകം മലയെ അപ്പാടെ നാമാവശേഷമാക്കുന്ന തരത്തിലാണ് ഇപ്പോൾതന്നെ വൻകിട കോറികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇത്തരത്തിൽ ഒരു അഞ്ചുവർഷം കൂടി മുന്നോട്ടു പോയാൽ ഇവിടെ ഒരു മല ഉണ്ടായിരുന്നെന്ന് പറയേണ്ടിവരും.
പ്രകൃതിക്ഷോഭങ്ങളെ ക്ഷണിച്ചുവരുത്തുന്ന പ്രവർത്തിക്കെതിരെ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷതവഹിച്ചു, അഷറഫ് മനരിക്കൽ, പി പി എ ബാവ, മുഹമ്മദ് ബാവ എ ആർ നഗർ, മണ്ണിൽ ബിന്ദു,എം പി വേലായുധൻ മാസ്റ്റർ മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ട, ഉണ്ണി തൊട്ടിയിൽ, കെ സുബ്രഹ്മണ്യൻ, യു ഹരിദാസൻ,കെ സുബൈദ, തുടങ്ങിയവർ സംസാരിച്ചു. സി വി ഷൗക്കത്ത് സ്വാഗതവും പി കെ റഷീദ നന്ദിയും പറഞ്ഞു.