ജില്ലാ കേരളോത്സവംവോളിബോൾ: മങ്കട ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യന്മാർ

വേങ്ങര: ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി വലിയോറ വി.വി.സി ഗ്രൗണ്ടിൽ നടന്ന വാശിയേറിയ വോളിബോൾ മത്സരത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിനെ അവസാന റൗണ്ടിൽ 30–28 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മങ്കട ബ്ലോക്ക് കിരീടം സ്വന്തമാക്കിയത്.

വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. സബ്ന ഇബ്രാഹീം സമ്മാനം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. അസ്ലു നിർവഹിച്ചു.

വേങ്ങര പഞ്ചായത്ത് മെമ്പർമാരായ എം.പി. അഹമ്മദ്, കൈപ്രൻ ഉമ്മർ, എ.കെ.എ. നസീർ, വേങ്ങര ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ അബൂബക്കർ സിദ്ദീഖ്, ചെള്ളി ബാവ, എ.കെ. അലവി, ഇബ്രാഹീം അടക്കാപുര, നാസർ മണ്ടോടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}