ഗ്രാമങ്ങളുടെ പുരോഗതിക്കും വികസനത്തിനും ഏറെ സ്വാധീനം ചെലുത്തിയ പഞ്ചായത്ത് രാജ് നിയമത്തെയും ജനകീയസൂത്ത്രണത്തെയും കുറിച്ച് പഠിക്കാൻ ആട്ടീരി എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർശക്കുകയും ഉദ്യോഗസ്ഥരും ജനപ്രതിനിധി കളുമായി ചർച്ച സംഘടിപ്പിക്കികയും ചെയ്തു. ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ "അധികാരം ജനങ്ങളിലേക്ക്" എന്ന പാഠ ഭാഗത്തെ ആസ്പതമാക്കിയാണ് ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം ഇതിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചിലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികൾ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂർണ്ണ ജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണതിന്റെ ലക്ഷ്യം എന്ന് പഞ്ചായത്ത് സെക്രട്ടറി ബിന്ദു വി.
ആർ കുട്ടികൾക്ക് വേണ്ടി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു പുതിയ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാവി പ്രവർത്തനങ്ങളും ജനകീയ സൂത്രണം നടപ്പാക്കിയതുമൂലമുള്ള നേട്ടങ്ങളും പ്രവർത്തന രീതികളെ കുറിച് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മെഹനാസും സംസാരിച്ചു വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചു വൈസ് പ്രസിഡൻ്റ് ടി.ടി മുഹമ്മദ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കമറുദീൻ എ.കെ, സജ്ന ടീച്ചർ എന്നിവരും കുട്ടികളുമായി സംബന്ധിച്ചു. കൂടാതെ കുട്ടികൾക്കും വിദ്യാർത്ഥികൾക്കുമായി പഞ്ചായത്ത് ഭരണ സമിതി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുട്ടികളിൽ നിന്ന് ഭരണ സമിതി അംഗങ്ങൾ ചോദിച്ചറിയുകയും ചെയ്ത്. പ്രധാന അധ്യാപകൻ എം ജയചന്ദ്രൻ അധ്യാപകരായ മൊയ്‌ദീൻ കെ, ഹഫ്‌സത് എന്നിവർ നേതൃത്വം നൽകി.