വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് കീഴിൽ ഊരകം മിനി ഊട്ടിയിൽ പ്രവർത്തിക്കുന്ന ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ കോളജിൻ്റെ മൂന്നാമത് ത്രിദിന ബിരുദദാന സമ്മേളനം ഇന്ന് (വെള്ളിയാഴ്ച) തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 4.30മിനി ഊട്ടിയിലെ കാമ്പസിൽ ഡോകടർ അബ്ദുൽ ലത്തീഫ് അൽ കിന്ദി കാശ്മീർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ പി എ മജീദ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി എ ജബ്ബാർ ഹാജി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പി കെ അസ്ലു എന്നിവർ സംസാരിക്കും. തുടർന്ന്7 മണിക്ക് നടക്കുന്ന ഖുർആൻ സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി നാസീർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം ഹദീസ് സമ്മേളനം ഡോക്ടർ സുഫിയാൻ അബ്ദുൽ അസീസ് ഖാദ്വിയും രാവിലെ 9.30 ന് പാണക്കാട് ക്യാമ്പസിൽ നടക്കുന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വക്കറ്റ് എ പി സ്മിജിയും ഉദ്ഘാടനം ചെയ്യും. ബിരുദാന ചടങ്ങും പൊതുസമ്മേളനവും ഞായറാഴ്ച ഊരകം കുറ്റാളൂരിലെ സബാഹ് സ്ക്വയറിൽ നടക്കും. വൈകുന്നേരം 4 മണിക്ക് ശൈഖ് അബ്ദുൽ കാസിം അബ്ദുൽ അലീം അൽമദനി സനദ് ദാനം നിർവഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം എൽകമാരായ നജീബ് കാന്തപുരം, കെ പി സി സി സെക്രട്ട കെ പി നൗഷാദലി,സി പി എം ജില്ലാ സെക്രട്ടറി വി പി അനിൽ, ഹുസൈൻ സലഫി ഷാർജ തുടങ്ങിയവർ പ്രസംഗിക്കും.