വേങ്ങര: വേങ്ങരയിലെ പ്രസിദ്ധ
മായ അമ്മാഞ്ചേരിക്കാവ് ഭഗവ
തി ക്ഷേത്രം താലപ്പൊലി മഹോ
ത്സവം കണ്ണഞ്ചിപ്പിക്കുന്ന കാളവ
രവുകൾ കൊണ്ട് ശ്രദ്ധേയമായി.
ഡിജിറ്റൽ സംവിധാനം പൂർണമാ
യി ഉപയോഗപ്പെടുത്തി നിർമിച്ച
ദേശക്കാളകൾ തെരുവിനെ പ്ര
കാശ പൂരിതമാക്കി. വെള്ളിയാഴ്ച
പുലർച്ച ഉത്സവത്തിന് കൊടിയേ
റിയത് മുതൽ തന്നെ വേങ്ങരയി
ൽ ജനത്തിരക്ക് ആരംഭിച്ചിരുന്നു.
പുതിയ കുന്നത്ത് തറവാട്ടിൽ നി
ന്ന് രാവിലെ നാലരയോട് കൂടി
തിടമ്പ് എത്തിയതോടെയാണ്
ഉത്സവം തുടങ്ങിയത്. വിശേഷാ
ൽ പൂജകൾ, ഗണപതി ഹോമം,
പട്ട് ചാർത്തൽ, ചെറുതാലി, ആ
ൾ കൊടി, പിള്ള കൊടി, പ്രത്യേ
ക പുഷ്പാഞ്ജലികൾ എന്നിവയാ
ണ് ക്ഷേത്രത്തിലെ പ്രധാന വഴി
പാടുകൾ. രാവിലെ എട്ടുമുതൽ
തായമ്പക, നൃത്തങ്ങൾ, കലാമ
ണ്ഡലത്തിന്റെ ചാക്യാർ കൂത്ത്,
ഭക്തി ഗാനമേള എന്നിവ അര
ങ്ങേറി. രാവിലെയും, ഉച്ചക്കും ഉ
ത്സവത്തിനെത്തിയ
പതിനായിര
ത്തോളം പേർക്കുള്ള അന്നദാന
വും നടന്നു.
വൈകുന്നേരത്തോടെ അവ
കാലക്കാളകൾ ക്ഷേത്രത്തിൽ
പ്രവേശിക്കാൻ തുടങ്ങി. ഈ വ
ർഷം ഇരുപത്തിനാല് ഇണക്കാള
കളാണ് കാവിലെത്തിയത്.
ക്ഷേത്രം ട്രസ്റ്റി പുതിയത്ത്ഗോ
വിന്ദൻ കുട്ടി പണിക്കർ, പ്രസിഡ
ന് മുരളി ചെറുകുറ്റിപ്പുറം, വൈ
സ് പ്രസിഡന്റ് അച്യുതൻ പാറ
യിൽ, പ്രമീള പുളിക്കൽ, സെക്ര
ട്ടറി മണി നീലഞ്ചേരി, ജോ. സെ
ക്രട്ടറി ചന്ദ്മോഹൻ, മോഹൻദാ
സ് പങ്ങാട്ട്, ശശി പുതിയത്ത് എ
ന്നിവരടങ്ങിയ കമ്മിറ്റിയാണ് ഉ
ത്സവം നിയന്ത്രിച്ചത്.