വള്ളിക്കുന്ന് : കടലുണ്ടി പുഴയിലെ കടലിനോട് ചേരുന്ന ഭാഗത്ത് പാലത്തിനു താഴെയുള്ള മണൽ കൂനകൾ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതായും ടൂറിസ്റ്റുകാരുടെ തോണി/ ബോട്ട് യാത്രക്കാരുടെ സഞ്ചാരത്തെ ബുദ്ധിമുട്ടിലാക്കുന്നതായി പരാധി.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കേരള ഡെവലപ്മെന്റ് ഫോറം(KDF) ഭാരവാഹികൾ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി.പി.ആനങ്ങാടി, പി.എം ഷുക്കൂർ, നസ്റുദ്ധീൻ തങ്ങൾ കൊട്ടൻതല, ഷൈനി പട്ടാളത്തിൽ തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
വർഷങ്ങളായി മണൽ നിറഞ്ഞത് കാരണം ജലഗതാഗതം തടസ്സമായിരിക്കുകയും ജലത്തിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതിനാൽ ടൂറിസ്റ്റുകളുടെ ബോട്ട് യാത്രയടക്കം തടസ്സപ്പെടുന്നതായും സമീപവാസികൾക്കും മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും മഴക്കാലം തുടങ്ങുന്നതിനു മുമ്പ് അടിയന്തര പ്രാധാന്യത്തോടെ മണൽ കൂനകളും, മണ്ണും നീക്കം ചെയ്യാൻ ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.