പറപ്പൂർ: പാലിയേറ്റീവ് ദിനത്തിൽ എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക എച്ച് എം ഫൗസിയ പി യുടെ സാന്നിധ്യത്തിൽ പാലിയേറ്റിവ് പ്രസിഡന്റ് സി അയമുതു മാസ്റ്റർക്ക് സ്കൂൾ ലീഡർ അമീഖ അംറ കൈമാറി.
അധ്യാപകരായ ആയിഷ ജസീല, രാജകുമാർ, സാജിത, ജംഷീല ജൗഹറ,നിഷ, ലിജ സ്കൂൾ മാനേജർ ഇർഫാൻ കെ, പാലിയേറ്റീവ് അംഗങ്ങളായ മുഹമ്മദലി മാസ്റ്റർ ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.