വേങ്ങര: കൂരിയാട് കെ എസ് ഇ ബി സബ്സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ച “നാട്ടുകർഷക മധുരകേന്ദ്രം” തണ്ണിമത്തൻ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ്മ ചോലക്കൻ നിർവഹിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ അർച്ചന അധ്യക്ഷത വഹിച്ചു. വേങ്ങര 24-ാം വാർഡ് മെമ്പർ ചന്ദ്രമോഹൻ, 19-ാം വാർഡ് മെമ്പർ ഖമറുന്നിസ, കർഷകർ അബ്ദുറിയാസ്, അബു, സനൽ, ശിവ പ്രകാശ്, പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു.
ചടങ്ങിൽ കർഷക കൂട്ടായ്മയുടെ സംരംഭത്തെ അഭിനന്ദിക്കുകയും, നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന തണ്ണിമത്തൻ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ഈ സംരംഭം കർഷകർക്ക് കൂടുതൽ ലാഭകരമാകുമെന്ന് അഭിപ്രായപ്പെട്ടു.