വേങ്ങര: വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള ബി & ബി ഗ്രൂപ്പിന്റെ നിലവിലുള്ള സ്ഥാപനങ്ങളുടെ വാർഷികവും പുതിയ സ്ഥാപനങ്ങളായ ബ്രിഡ്ജ് അക്കാദമി ദി ബീ അക്കാദമി എന്നിവയുടെ ലോഗോ പ്രകാശനം നിയോജക മണ്ഡലം എം എൽ എ യും പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി കെ കുഞ്ഞാലികുട്ടി നിർവ്വഹിച്ചു. വനിതകൾക്ക് മാത്രമായുള്ള ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം എന്ത് കൊണ്ടും നമ്മുടെ പ്രദേശങ്ങളിൽ ഗുണകരമാവും എന്നത് തീർച്ചയാണെന്നും, പ്രത്യേകിച്ച് വിദ്യാഭ്യാസമോ പ്രായമോ മാനദണ്ഡമില്ലാത്തതു കൂടുതൽ സ്ത്രീകളിലേക്ക് സന്ദേശം എത്തിക്കാനും കുടുംബ സാഹചര്യങ്ങളിൽ കാതലായ മാറ്റവും ഉണ്ടാകുമെന്നു കൂടി കൂട്ടിച്ചേർത്തു.
ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെഎം നിസാർ അധ്യക്ഷത വഹിച്ചു. നിലവിൽ വേങ്ങര ചെമ്മാട് എന്നിവക്ക് പുറമെ മലപ്പുറം, താനൂർ എന്നീ പുതിയ ബ്രാഞ്ചുകളുടെ പ്രഖ്യാപനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുസൈറ മൻസൂർ നിർവ്വഹിച്ചു. പ്രമുഖ പെർഫോർമറും ഗായകനുമായ അജ്‍സം മുക്യതിഥിയായിരുന്നു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ചടങ്ങിൽ കോ ഡിറക്ടർമാരായ അബ്ദുൽ റസാഖ്, ഷിംന ഷെബൂം, ഫാത്തിമ എന്നിവർ സംസാരിച്ചു.