അമ്പലമാട്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുതിയൊരു മാതൃക തീർത്ത് മുസ്‌ലിം യൂത്ത് ലീഗ് അമ്പലമാട് കമ്മിറ്റി. ഹോപ്പ് ഫൗണ്ടേഷൻ കെട്ടിടത്തിന്റെ 20,000 സ്‌ക്വയർ ഫീറ്റ് ടൈൽസ് ചലഞ്ചിലേക്ക്, 250 സ്‌ക്വയർ ഫീറ്റിനുള്ള വിഹിതം നൽകിയാണ് കമ്മിറ്റി മാതൃകയായത്.
ഹോപ്പ് ബിൽഡിംഗിൽ വെച്ച് നടന്ന ചടങ്ങിൽ എ.കെ റാഷിദ്, ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹി പി.കെ. മജീദ് സാഹിബിന് ഫണ്ട് കൈമാറി. ചടങ്ങിൽ പ്രമുഖ വ്യക്തികളായ ജാബിർ വാഫി, സകീറലി എ വി, ഷാഹുൽ ഹമീദ് എം.കെ, അമീറലി വി.കെ എന്നിവർ സംബന്ധിച്ചു. ആദ്യഘട്ടമായി 200 സ്‌ക്വയർ ഫീറ്റിനുള്ള ഫണ്ടാണ് ചടങ്ങിൽ കൈമാറിയത്.
സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.