പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറിയുടെ നേതൃത്വത്തിൽ "വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ" എന്ന ശീർഷകത്തിൽ റിപ്പബ്ലിക്സദസ്സ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.സി. സഫിയ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വിദ്യഭ്യാസകാര്യ ചെയർമാൻ ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും, ഭരണഘടനയുടെ കാതലായ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും , ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ധേഹം സംസാരിച്ചു.
ഇന്ത്യൻ ജനാധിപത്യം, റിപ്പബ്ലിക്ക് എന്ന വിഷയത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ. രാമകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസും ചർച്ചയും നടന്നു. ലൈബ്രറി പ്രസിഡന്റ് എ.കെ. സക്കീർ സ്വാഗതവും,എ.കെ അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
അലവി കുട്ടി. എ.കെ അബ്ദുൽ റസാഖ് പി.കെ., ഫവാസ് എം.. യൂസഫ് പി , നൗഷാദ് ഇ.കെ എന്നിവർ നേതൃത്വം നൽകി.