തിരൂരങ്ങാടി : പരപ്പനങ്ങാടി അരീക്കോട് റോഡിൽ എം കെ എച്ച് ഹോസ്പിറ്റലിനു മുമ്പിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി,
ശുദ്ധജലത്തിന്നായി ജനം നോട്ടോട്ടമോടുമ്പോൾ വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലമാണ് വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നത് . വെള്ളം ലഭിക്കുന്നത് തന്നെ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ആണ് അതുതന്നെ പൂർണമായി ലഭിക്കാറുമില്ല അതിനിടെയാണ് ഇത്തരത്തിൽ വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നത്
പകുതിയിലേറെ വെള്ളം പാഴാക്കി പോകുമ്പോൾ പകുതിയോളം വെള്ളം മാത്രമേ പൊതുജനങ്ങൾക്ക് കിട്ടുന്നുള്ളൂ എന്ന് നാട്ടുകാരും പരാതി പറയുന്നു അടിയന്തിരമായി ലീക്കേജ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത് പള്ളിപ്പടി , ഷൈനി പട്ടാളത്തിൽ, സെലീന തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകി ലീക്ക് ജോയിൻറ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ ഓർഡർ നൽകിയിട്ടുണ്ടെന്നും കിട്ടിയാൽ ഉടനെ ലീഗ് പ്രവർത്തി ആരംഭിക്കുന്നതാണ് എന്നും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു
ഫോട്ടോ ;- തിരൂരങ്ങാടി എംകെ ഹോസ്പിറ്റലിനു മുമ്പിൽ മാസങ്ങളായി പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്ന വെള്ളം