മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് സുന്നി നേതാക്കൾ.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, ഉപാധ്യക്ഷൻ പേരോട് അബ്ദുറഹ്‌മാൻ സഖാഫി, മർകസ് ഡയറക്ടർ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ സിദ്ദിഖ് സഖാഫി നേമം എന്നിവരാണ് ഇഫ്താറിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് റംസാൻ ആശംസകൾ കൈമാറിയത്.