പറപ്പൂർ: പാലിയേറ്റീവ് ദിനത്തിൽ പറപ്പൂർ ഐ യു എച്ച് എസ് എസ് സ്കൂളിലെ വിദ്യാർഥികൾ സ്വരൂപിച്ച ഫണ്ട് പറപ്പൂർ പാലിയേറ്റീവിന് മാനേജർ ടി മൊയ്‌ദീൻ കുട്ടിയുടെ സാനിധ്യത്തിൽ എച്ച് എം അഷ്‌റഫ് മാഷ് പാലിയേറ്റീവ് പ്രസിഡന്റ് സി.അയമുദു മാസ്റ്റർക്ക് കൈമാറി.
സി. നാസർ മാഷ്, ആശ ടീച്ചർ സ്കൂൾ ലീഡർ നജാദ്, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്തുട്ടി ഹാജി, ഷാഹുൽഹമീദ്, അബ്ദുൽ മജീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.