വേങ്ങര പഞ്ചായത്ത് പത്താം വാർഡിൽ ഇടവിള കിറ്റ് വിതരണം ചെയ്തു

വേങ്ങര: കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇടവിള കിറ്റുകൾ വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സഹായം കർഷകരിലേക്ക് എത്തിക്കുന്നത്.
പദ്ധതിയുടെ പത്താം വാർഡ് തല വിതരണോദ്ഘാടനം വാർഡ് മെമ്പർ ജംഷീയ ചീരങ്ങൻ നിർവഹിച്ചു. 

പ്രാദേശികമായി കാർഷിക മേഖലയെ സജീവമാക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കാനുമാണ് ഇത്തരം പദ്ധതികളിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ സക്കരിയ്യ മുൽത്താൻ, വടേരിക്കരിം ഹാജി, ഫക്കറുദ്ദീൻ കെ.കെ. മംഗലശ്ശേരി, സൈതലവി, ജാബിർ സി.കെ, റഫീഖ് ചോലക്കൻ തുടങ്ങിയവർ സംബന്ധിച്ചു. മികച്ച ഗുണനിലവാരമുള്ള വിത്തുകളും തൈകളുമാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}