വേങ്ങര പഞ്ചായത്ത് 19-ാം വാർഡിൽ ഇടവിള കിറ്റ് വിതരണം ചെയ്തു

കൂരിയാട്: കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കിറ്റുകൾ വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങളുടെ ഭാഗമായാണ് കിറ്റുകൾ കർഷകരിലേക്ക് എത്തിക്കുന്നത്.

പദ്ധതിയുടെ പത്തൊമ്പതാം വാർഡ് തല വിതരണോദ്ഘാടനം വാർഡ് മെമ്പർ മെഹ്ബൂബ ടീച്ചർ നിർവ്വഹിച്ചു. കാർഷിക മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുകയും വീട്ടുമുറ്റത്തെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം മജീദ് കണ്ണാട്ടിൽ, മുസ്ഥഫ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ഇനം പച്ചക്കറി വിത്തുകളും വളവും അടങ്ങുന്നതാണ് വിതരണം ചെയ്ത കിറ്റുകൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}