വേങ്ങര: മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി വേങ്ങര സായംപ്രഭാ ഹോമിൽ നാളെ (ഫെബ്രുവരി 28, ശനിയാഴ്ച) പ്രത്യേക മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. സർക്കാർ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
രാവിലെ 10.30-ന് സായംപ്രഭാ ഹോമിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആയുർവേദ ഡോക്ടറുടെ പരിശോധന, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, ബി.പി (രക്തസമ്മർദ്ദം) പരിശോധന എന്നിവ ഉണ്ടായിരിക്കും.
സായംപ്രഭാ ഹോമിലെ മുഴുവൻ അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേർന്ന് സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.