ജി.എച്ച്.എസ് കുറുകയിൽ ശാസ്ത്രദിനാചരണം; പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകമായി

ചിനക്കൽ: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ് കുറുകയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ശാസ്ത്ര തത്വങ്ങൾ ലളിതമായി വിശദീകരിച്ചുകൊണ്ട് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനുമായാണ് ദിനാചരണം നടത്തിയത്.
ശാസ്ത്രം മാന്ത്രികമല്ലെന്നും അത് യുക്തിയാണെന്നും തെളിയിക്കുന്ന വിവിധ പ്രദർശനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. തലയിൽ തീ കത്തിച്ചും ഐസ് കട്ടകൾ ആളിക്കത്തിച്ചും തീവിഴുങ്ങിയുമുള്ള പരീക്ഷണങ്ങൾ വിദ്യാർത്ഥികളിൽ വലിയ അത്ഭുതമാണ് ഉളവാക്കിയത്. ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങൾ അധ്യാപകർ വിശദീകരിച്ചു നൽകി. ഇതിന് പുറമെ വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച വിവിധ പരീക്ഷണ ഉപകരണങ്ങളുടെ പ്രദർശനവും സ്കൂളിൽ ഒരുക്കിയിരുന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ കെ.സി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രാധ്യാപകൻ പി. മഹ്ബൂബ് പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ അധ്യാപകരായ പി.കെ. മുഹമ്മദ് മുസ്തഫ, ഡോ. പി.വി.എ. ഹമീദ്, കെ. ഫാത്തിമാബി, പ്രീതി ആനന്ദ്, ടി. ഫസൽ എന്നിവർ ശാസ്ത്രദിന സന്ദേശങ്ങൾ പങ്കുവെച്ച് സംസാരിച്ചു. 

ശാസ്ത്രീയാന്വേഷണങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിനെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}