എസ് എഫ് സി പുഴച്ചാൽ ക്ലബ്ബിന്റെ കായിക പ്രോത്സാഹന പരിപാടി; അഞ്ചാമത്തെ ഫുട്ബോൾ വിതരണം ചെയ്തു

പുഴച്ചാൽ: ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി എസ് എഫ് സി പുഴച്ചാൽ ക്ലബ് സംഘടിപ്പിക്കുന്ന കായിക പ്രോത്സാഹന പരിപാടി ശ്രദ്ധേയമാകുന്നു. കുട്ടികളെ സ്പോർട്സിലേക്ക് ആകർഷിക്കുന്നതിനായി ക്ലബ് നടപ്പിലാക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ ഫുട്ബോൾ വിതരണവും കുട്ടികൾക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

ചടങ്ങിൽ ക്ലബ്ബിന്റെ വിമൻസ് വിങ് എക്സിക്യൂട്ടീവ് അംഗം കവിത കുട്ടികൾക്ക് ഫുട്ബോൾ കൈമാറി. വരും തലമുറയെ ലഹരികളിൽ നിന്നും ഡിജിറ്റൽ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ കായിക വിനോദങ്ങൾ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

തുടർന്ന് കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ അമിത ഉപയോഗത്തിനെതിരെ വിമൻസ് വിങ് അംഗം വനജ ടീച്ചർ ക്ലാസ് എടുത്തു. സ്ക്രീൻ ടൈം കൂടുന്നത് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഉറക്കക്കുറവ്, സാമൂഹിക ബന്ധങ്ങളിൽ നിന്നുള്ള അകൽച്ച, മാനസികമായ ഒറ്റപ്പെടൽ എന്നിവ മൊബൈൽ അഡിക്ഷന്റെ ഫലമാണെന്നും, ഇതിനെ മറികടക്കാൻ കളിസ്ഥലങ്ങളിലേക്ക് കുട്ടികൾ ഇറങ്ങണമെന്നും ടീച്ചർ വിശദീകരിച്ചു.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മികച്ചൊരു തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും എസ് എഫ് സി പുഴച്ചാൽ ക്ലബ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}