വേങ്ങര: മുസ്ലിം ലീഗ് വയനാട്ടിൽ സംഘടിപ്പിക്കുന്ന ഭവന സമർപ്പണ ചടങ്ങിൽ വളണ്ടിയർമാരായി പങ്കെടുക്കുന്ന വേങ്ങര മണ്ഡലം വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള യാത്രാ സഹായം കൈമാറി. വേങ്ങര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് വേണ്ടി കോ-ഓർഡിനേറ്റർ എ.കെ. നാസർ, മണ്ഡലം ക്യാപ്റ്റൻ പി. അദ്നാന് തുക കൈമാറി.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ സേവനമനുഷ്ഠിക്കാനാണ് വേങ്ങരയിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങൾ പുറപ്പെടുന്നത്. ചടങ്ങിൽ കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ്, ആബിദ് കൂന്തല, ഹസ്സൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.