സംയുക്ത സമരസമിതിയുടെ ഇടപെടൽ ഫലം കണ്ടു. ഡ്രൈനേജ് നിർമ്മാണത്തിന് പിഡബ്ല്യുഡി ഫണ്ട് അനുവദിച്ചു

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ ഡ്രൈനേജും അനുബന്ധ സ്ലാബുകളും പ്രൊട്ടക്ഷൻ വാൾ ഉൾപ്പെടെ നിർമ്മിക്കുന്നതിനാണ് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻറ് 16 ലക്ഷം രൂപ വകയിർത്തിയിരിക്കുന്നത്.

നിരന്തര അപകടമേഖലയായ അമ്പലപ്പടിയിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് തിരൂരങ്ങാടി സംയുക്ത സമരസമിതി നൽകിയ പരാതിയിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ആയിരുന്നു പിഡബ്ല്യുഡി വകുപ്പ് ഫണ്ട് അനുവദിച്ചത്.

നിരന്തര അപകടങ്ങൾക്ക് കാരണമാകുന്ന അമ്പലപ്പടി വളവിൽ സുരക്ഷ ഒരുക്കണമെന്നും ബന്ധപ്പെട്ട ഡ്രൈനേജുകളും റോഡ് സേഫ്റ്റി മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി വകുപ്പ് മന്ത്രി,ചീഫ് എൻജിനീയർ,എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് സംയുക്ത സമരസമിതി പരാതി നൽകിയിരുന്നു. ഇതിന് തുടർന്ന് താൽക്കാലിക പരിഹാരമെന്നോണം സൂചനാ ബോർഡുകളും റംബ്ൾ സ്ട്രിപ്പ് അടക്കം പിഡബ്ല്യുഡി സ്ഥാപിച്ചിരുന്നു.

നാടുകാണി പരപ്പനങ്ങാടി പാത വർക്കുമായി ബന്ധപ്പെട്ട അപാകതകൾ ചൂണ്ടിക്കാണിച്ച് സംയുക്ത സമരസമിതി ഹൈക്കോടതിയിൽ നൽകിയ കേസിൽ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ നേരിട്ട് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടലിന്റെയും സംയുക്ത സമരസമിതിയുടെയും പരാതിയെ തുടർന്നാണ് സർക്കാർ അപകട ലഘൂകരണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

2023 ൽ അന്നത്തെ എ. ഇ, എഎക്സി എന്നിവർ സമർപ്പിച്ച പ്രൊപ്പോസലിലാണ് ഏറെ വൈകിയെങ്കിലും സർക്കാറിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരിക്കുന്നത്.എന്നിരുന്നാലും ഫണ്ട് അനുവദിച്ചത് സ്വാഗതാർഹമാണെന്നും നാടുകാണി പരപ്പനങ്ങാടി പാതയിലെ തിരൂരങ്ങാടി മുതൽ പാലത്തിങ്ങൽ വരെയുള്ള ഭാഗങ്ങളിൽ സർവ്വേ നടത്തി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സംയുക്ത സമരസമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ,കൺവീനർ സലാം മനരിക്കൽ,അബ്ദുൽ റഹീം പൂക്കത്ത് തുടങ്ങിയവർ ആവശ്യപ്പെട്ടു. നിലവിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തത് സംബന്ധിച്ചും വിവേചനപരമായ വികസനത്തിനും എതിരെ തിരൂരങ്ങാടി സംയുക്ത സമര സമിതി നൽകിയ കേസ് നിലവിലും ഹൈക്കോടതിയുടെ പരിഗണനയിൽ നടന്നുകൊണ്ടിരിക്കുകയാണ് 2023 തുടർന്നാണ് നടപടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}