പരപ്പനങ്ങാടി: ക്ഷേത്രമുറ്റത്ത് ദേഹത്ത് തീ കൊളുത്തി വയോധികൻ ആത്മഹത്യ ചെയ്തു. ചിറമംഗലം സ്വദേശി വള്ളയിൽ ഗംഗാധരൻ (70) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
തറവാട് വകയായ വള്ളയിൽ മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിലെത്തിയാണ് ഗംഗാധരൻ ദേഹത്ത് തീ കൊളുത്തിയത്. പുലർച്ചെ ക്ഷേത്രപരിസരത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് വിവരം പുറംലോകത്തെ അറിയിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യയുടെ പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.