ഹജ്ജ്: ആഭ്യന്തര തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കി സൗദി അറേബ്യ


റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്ന ആഭ്യന്തര തീർഥാടകർക്ക് ആരോഗ്യ മന്ത്രാലയം കർശനമായ വാക്സിനേഷൻ നിബന്ധനകൾ പുറപ്പെടുവിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

പ്രധാന നിർദ്ദേശങ്ങൾ:
• മെനിഞ്ചൈറ്റിസ് വാക്സിൻ: തീർഥാടകർക്കും ഹജ്ജ് സേവന രംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കും മെനിഞ്ചൈറ്റിസിനെതിരെയുള്ള (നൈസീരിയ) വാക്സിൻ നിർബന്ധമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ വാക്സിൻ എടുക്കാത്തവർ നിർബന്ധമായും കുത്തിവെപ്പ് എടുത്തിരിക്കണം.
• സീസണൽ ഫ്ലൂ വാക്സിൻ: കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് മുമ്പാണ് അവസാനമായി ഫ്ലൂ വാക്സിൻ എടുത്തതെങ്കിൽ, ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി പുതിയ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്യുന്നു.
• കോവിഡ്-19 വാക്സിൻ: കഴിഞ്ഞ വർഷം ജനുവരി ഒന്നിന് മുമ്പ് വാക്സിൻ എടുക്കാത്തവർ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കണം.

ബുക്കിംഗ് നടപടികൾ:
തീർഥാടകർക്ക് തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ ‘സിഹ്വത്തി’ (Sehatty) ആപ്ലിക്കേഷൻ വഴി പരിശോധിക്കാവുന്നതാണ്. ഹജ്ജിന് തയ്യാറെടുക്കുന്നവരും ആരോഗ്യപ്രവർത്തകരും ഉടൻ തന്നെ ഈ ആപ്പ് വഴി അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്ത് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

പൂർണ്ണ ആരോഗ്യത്തോടെയും സുരക്ഷിതമായും ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാൻ തീർഥാടകരെ സഹായിക്കുക എന്നതാണ് ഈ നടപടികളിലൂടെ സൗദി ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}