‘പരീക്ഷയോട് കൂട്ട് കൂടാം’ ; വെഫി എക്‌സലൻസി ദി എക്സ്പീരിയൻസ്

ജില്ലയിൽ പതിനായിരം വിദ്യാർഥികൾ പരീക്ഷ എഴുതി 

വേങ്ങര : വിസ്‌ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ  എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർഥികക്കായി നടത്തിയ ‘പരീക്ഷയോട് കൂട്ട് കൂടാം’ ; വെഫി എക്‌സലൻസി ദി എക്സ്പീരിയൻസ് മോഡൽ എക്സാമിൽ ജില്ലയിൽ പതിനായിരം വിദ്യാർഥികൾ പരീക്ഷ എഴുതി. മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം വേങ്ങര ചേറൂർ ജി എം യു പി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അസ്ലു നിർവഹിച്ചു. ജില്ലയിൽ 125 സെന്ററുകളിൽ വിദ്യാർഥികൾ പരീക്ഷ എഴുതി. ജില്ലാ ഭാരവാഹികളായ സൈനുൽ ആബിദീൻ, മുഹമ്മദ്‌ ജാസിർ പി, ഷുഹൈബ് യു, ഇബ്രാഹിം ഫാസിൽ, സൽമാനുൽ ഫാരിസ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}