വേങ്ങര: ഇരിങ്ങല്ലൂര്‍ പുഴച്ചാല്‍ എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി. ഊര്‍ജ്ജ സംരക്ഷണം തൊഴില്‍ നൈപുണ്യം പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് അംഗം ഇ കെ നസീമ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് ടി മൊയ്തീന്‍കുട്ടി അധ്യക്ഷനായി.
ഇ കെ സൈതുബിന്‍, പ്രധാനാധ്യാപകന്‍ ടി വി ചന്ദ്ര ശേഖരന്‍ പ്രസംഗിച്ചു. കെ പി സാബിര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.