കണ്ണമംഗലം: നൊട്ടപ്പുറം ജിഎൽപി സ്കൂളിലെ വിദ്യാർഥികളും, സ്റ്റാഫും സമാഹരിച്ച 25000 രൂപ എച്ച് എം റഹ്മത് ടീച്ചർ, പിടിഎ പ്രസിഡന്റ് അബ്ദുറഹ്മാൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യത്തിൽ സ്കൂൾ ലീഡർ ഫാത്തിമ നിഹ പാലിയേറ്റീവ് കെയർ ചെയർമാൻ ഹസ്സൻ മാസ്റ്ററിന് കൈമാറി.
തുടർന്ന് പിടിഎ പ്രസിഡണ്ടും, പാലിയേറ്റീവ് ചെയർമാനും വിദ്യാർഥികൾക്ക് പാലിയേറ്റീവ് കെയറിനെ കുറിച്ചുള്ള ബോധവൽക്കരണവും നടത്തി.