ജന പ്രതിനിധികൾ ബാധ്യത നിർവഹിക്കണം: വെൽഫെയർ പാർട്ടി

വേങ്ങര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ ബാധ്യത കൃത്യമായി നിർവഹിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സഫീർ ഷാ. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ പൊതുജനം സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വെൽഫെയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ചടങ്ങിൽ വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം  ദാമോദരൻ പനക്കൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈൽ കാപ്പൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കുട്ടിമോൻ വേങ്ങര, റഹീം വലിയോറ, സത്താർ ചേറൂർ പി. ഇ ഖമറുദ്ധീൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തു സെക്രട്ടറി പി. ഇ നൗഷാദ് സ്വാഗതവും, അയ്യൂബ് ചെമ്പൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}