ചേറൂർ പി പി ടി എം വൈ ഹയർസെക്കന്ററി സ്കൂളിൽ ശീതകാലപച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു

വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർസെക്കന്ററി സ്കൂളിൽ ശീതകാലപച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. സ്കൂളിലെ ഭൂമിത്രസേന, എൻ എസ് എസ് അംഗങ്ങളുടെ നേതൃതത്തിലാണ് ശീതകാല പച്ചക്കറികളായ ക്യാബേജ് , കോളിഫ്ലവർ, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയവ കൃഷി ചെയ്തത്.
 
ഈ വർഷത്തെ അഥിതികളായ ക്യാരറ്റും ബീറ്റ്റൂട്ടും വിളവെടുപ്പിനായി കാത്തിരിക്കുന്നു.
പഠനത്തോടൊപ്പം ഒരു കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കണ്ണമംഗലം കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിലെ ടെറസിലാണ് ക്ലബ്ബ്‌ അംഗങ്ങളായ കെ ഫിദ, കെ കെ അഫ്രാ ബീവി, കെ ജഫ്സൽ, എം കെ ഷിഫ്ന തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃഷി ഇറക്കിയത്.

വിളവെടുപ്പ് ഉത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. പ്രിൻസിപ്പൽ പി ടി ഹനീഫ ,മാനേജർ എ കെ സൈനുദ്ധീൻ, എസ് എം സി പൂക്കുത്ത് മുജീബ്, വി സ് ബഷീർ,പി കെ ഗഫൂർ കോർഡിനേറ്റർ കെ ടി ഹമീദ്, ഹംസ പുള്ളാട്ട്,സി കെ അഷ്‌റഫ്, കെ വി ഫസലുദ്ധീൻ, അരുന്ധതി,കെ നാസിറ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}