ത്രിദിന സമ്മേളനത്തിന് പ്രൗഢമായ സമാപനം
വേങ്ങര: മൂല്യാധിഷ്ഠിത വിദ്യാഭ്യസം സമൂഹത്തിൻ്റെ നിലനിൽപ്പിനും, വികസനത്തിനും അനിവാര്യമാണെന്ന ആഹ്വാനത്തോടെ ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ സനദ് ദാന സമ്മേളനത്തിന് പ്രൌഢമായ സമാപനം
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ പാണക്കാട്ടും, മിനി ഊട്ടിയിലുമായി നടന്ന് വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനമാണ് വേങ്ങരയിൽ സമാപിച്ചത്
മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെയാണ് കേരളത്തിൽ മുസ്ലിം നവോത്ഥാനം സാദ്ധ്യമായത്.സമൂഹത്തിൽ നിലനിന്നിരുന്ന വികല വിശ്വാസങ്ങൾക്കും, സാമൂഹ്യ ജീർണ്ണതകൾക്കുമെതിരെ സമൂഹ ജാഗരണം കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് അറബിക് കോളേജുകൾ വഹിച്ചത്
വികലമായ ആശയങ്ങളുടെ മറവിൽ വളർന്ന് വന്ന തീവ്ര ആശയങ്ങളെ തള്ളിപ്പറയാൻ മുസ്ലീം സമൂഹത്തിന് കരുത്ത് പകർന്നതും അറബിക് കോളേജുകളാണെന്ന് സനദ് ദാന സമ്മേളനം അഭിപ്രായപ്പെട്ടു
സാമുദായിക സൗഹാർദ്ദം വളർത്തിയെടുക്കാനും സാമൂഹിക ഐക്യത്തിൻ്റെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്നതിലും കലാലയങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയണമെന്നും സനദ് ദാന സമ്മേളനം അഭിപ്രായപ്പെട്ടു
വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന മൂന്നാമത് സനദ് ദാന പൊതു സമ്മേളനം . ശൈഖ് അബുല്‍ ക്വാസിം അബ്ദുല്‍ അലീം അല്‍ മദനി (ഉത്തർ പ്രദേശ്) ഉദ്ഘാടനം ചെയ്തു ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്.പി എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു
നജീബ് കാന്തപുരം എം.എല്‍.എ,, മദനി, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനില്‍,
ഡോ. ശൈഖ് സുഫ്‍യാന്‍ (ഉത്തര്‍പ്രദേശ്)കുഞ്ഞു മുഹമ്മദ് മദനി പറപ്പൂർ, ഹുസൈൻ സലഫി ഷാർജ, ടി കെ അഷ്റഫ് ,നിഷാദ് സലഫി, സഫ് വാൻ ബറാമി അൽ ഹികമി, ഫൈസൽ മൗലവി.കെ സജ്ജാദ്, ഷമീർ മദീനി എന്നിവർ സംസാരിച്ചു. ഹുസൈൻ സലഫി ഷാർജ. സമാപന സംസാരം നടത്തി
സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ ഡോ. എം പി മുഹമ്മദ് ഷാഫി സാഹിബ് കാസർകോഡ് വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഡോ. വി പി ബഷീറിന് നൽകി പ്രകാശനം ചെയ്തു. അൽ മഹാറാ വൈജ്ഞാനിക മത്സരങ്ങളുടെ സമ്മാനദാനം പി എൻ അബ്ദുൽ ലത്തീഫ് മദനി നിർവ്വഹിച്ചു
ജാമിഅഃ അൽഹിന്ദ് ക്യാമ്പസിൽ നിന്നും ബിരുദം പൂർത്തിയാക്കിയ 71 ഹികമി കളും
ജാമിഅഃ ഹിഫ്ദ് ക്കോളജിൽ നിന്നും ഖുർആൻ മനപ്പാഠമാക്കിയ 30 ഹാഫിദുകളും സ്കൂൾ ഓഫ് ഖുർആൻ കോഴ്സ് പൂർത്തിയാക്കിയ 16' വിദ്യാർത്ഥികൾക്കുള്ള സനദ് ദാനം ജമ്മു കശ്മീർ അഹ്‌ലെ ഹദീസ് പ്രസിഡന്റ് ഡോ. അബ്ദുൽ ലത്തീഫ് അൽ കിന്ദി നിർവഹിച്ചു
കണ്‍വീനര്‍
മീഡിയ വിഭാഗം
വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍
+91 94469 90010