ക്യാമ്പസ് ഗ്രാൻഡ് ഇഫ്താർ മീറ്റുകൾക്ക് ജില്ലയിൽ തുടക്കമായി

എടരിക്കോട്: റമളാൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ഗ്രാൻഡ് ഇഫ്താർ' സംഗമങ്ങൾക്ക് തുടക്കമായി. വളാഞ്ചേരി കെ.എം.സി.ടി ലോ കോളേജിൽ നടന്ന ജില്ലാതല ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബാസിം നൂറാനി നിർവഹിച്ചു.

വിദ്യാർത്ഥികൾക്കിടയിൽ സൗഹൃദവും സഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.ടി. മുഹമ്മദ് അഫ്ളൽ, ജില്ലാ ഭാരവാഹികളായ അമീർ സുഹൈൽ, ഷുഹൈബ്, വഹാബ് സഖാഫി എന്നിവർ സംസാരിച്ചു.
റമളാൻ ക്യാമ്പയിൻ കാലയളവിൽ ജില്ലയിലെ വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഇനിപ്പറയുന്ന പരിപാടികൾ നടക്കും:
• ഗ്രാൻഡ് ഇഫ്താർ
• ക്യാമ്പസ് ജൽസ
• വൈ ബ്രാൻഡ് ക്യാമ്പ്

വിവിധ ക്യാമ്പസുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ വരും ദിവസങ്ങളിൽ ഈ സംഗമങ്ങളുടെ ഭാഗമാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}