മുജീബ് റഹ്മാൻ മാസ്റ്ററെ മാറാക്കര ഗ്രാമ പഞ്ചായത്ത് ആദരിച്ചു

കോട്ടക്കൽ: മികച്ച ഉർദു അധ്യാപകനുള്ള എം.ജി.പട്ടേൽ ദേശീയ അവാർഡ് നേടിയ മാറാക്കര എ.യു.പി.സ്കൂളിലെ ഉർദു അധ്യാപകൻ പി.പി.മുജീബ് റഹ്‌മാൻ മാസ്റ്ററെ മാറാക്കര ഗ്രാമ പഞ്ചായത്ത് ആദരിച്ചു. സബ്കലക്ടർ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ.സുബൈർ ഉപഹാരം നൽകി.വൈസ് പ്രസിഡൻ്റ് പി.എസ്.ലത പൊന്നാട അണിയിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബൂബക്കർ തയ്യിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി.നാരായണൻ, അബ്ദുൽ മനാഫ് കല്ലൻ, ജുമൈല ഹാരിസ്, പ്രധാനാധ്യാപിക ടി.വൃന്ദ, പി.ടി.എ പ്രസിഡണ്ട് പ്രവീൺ.പി,എം.ടി.എ. പ്രസിഡണ്ട് ഫരീദ.കെ.പി, മാനേജർ പി.എം.നാരായണൻ നമ്പൂതിരി,പി.എം.രാധ, കെ.എസ്.സരസ്വതി,ടി.പി.അബ്ദുല്ലത്തീഫ് സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}