വേങ്ങര ഗ്രാമ പഞ്ചായത്ത് വയോജന ഗ്രാമസഭ സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ സ്വാഗതം പറഞ്ഞു.

വിവിധ വാർഡുകളിൽ നിന്നുള്ള വയോജനങ്ങൾ ഗ്രാമസഭയിൽ പങ്കെടുത്തു. ഉപകരണങ്ങൾ, വിനോതയാത്ര, വയോജന കലോത്സവം, സ്പോർട്സ്, മുട്ടുമാറ്റിവെക്കൽ ശാസ്ത്രക്രിയ  എന്നിവ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഗ്രാമസഭയിൽ ഉയർന്നു.

ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ മജീദ് വള്ളികാടൻ, സഹർബാനു നാസർ, ഷീജ ചന്ദ്രൻ, വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, മൈമൂന എൻ ടി, അച്യുതൻ, ഹനീഫ കെ.കെ., എം പി അഹ്മദ്, ചന്ദ്രൻമോഹൻ, ഷകീന ശംസു, ഫസീല ഇർഷാദ്, ജംസിയ ചീരങ്ങൻ, ഷകീന തൂമ്പിൽ ,സുമയ്യ വി പി, മുഹസ്നി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സബിതകുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ തുടങ്ങിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}