കണ്ണമംഗലം ഗ്രാമ പഞ്ചായത്തിൽ ജല ശേഖരണി വിതരണം ചെയ്തു

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത്‌ നാലു ലക്ഷം രൂപ വകയിരുത്തി നൽകുന്ന വാട്ടർ ടാങ്ക് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. വി ഹുസൈൻ നിർവഹിച്ചു. 

ചടങ്ങിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ നെടുമ്പള്ളി സൈതു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാരായ റൂഫിയ ചോല, ഷീന അനൂബ്, മെമ്പർമാരായ യു. സക്കീന, പുള്ളാട്ടു ഷമീർ, അമ്പലവൻ നൗഷാദ്, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ,എ. പി സൈദു, അബ്ദുറഹിമാൻ പള്ളിയാളി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ആർ. വിവേക് രാജ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ജെ. ജോസ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}