വേങ്ങര: കെട്ടിടം ജീർണ്ണാവസ്ഥ യിലായതിനെ തുടർന്ന് തിരൂരങ്ങാടിയിലേക്ക് മാറ്റിയ സബ് ട്രഷറിക്ക് പുതിയ കെട്ടിടം കണ്ടെത്തി വേങ്ങരയിലേക്ക് തന്നെ മാറ്റി സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു ) 34-ാമത് ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരഭവനിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.അഹമ്മദ് കുട്ടി അധ്യക്ഷനായി. എം പാത്തുമ്മ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി. ദാമോദരൻ സംഘടനാറിപ്പോർട്ടും സെക്രട്ടറി എൻ.പി കിരൺകുട്ടി പ്രവർത്തന റിപ്പോർട്ടും , ബാലൻ വാരിയത്ത് വരവ് ചെലവു കണക്കും അവതരിപ്പിച്ചു.
പി. കെ അബ്ദു റഹിമാൻ, സി. എം മോഹൻദാസ്, എ. ശ്രീധരൻ, അബ്ദുൽ റഷീദ് അറഞ്ഞിക്കൽ, ജലജ തറയിൽ, പി. ശങ്കരൻ, ടി. മുഹമ്മദ് ബഷീർ, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ അഹമ്മദ് കുട്ടി (പ്രസിഡൻ്റ്), കെ എം രവീന്ദ്രൻ, വി പി സരോജിനി ( വൈസ് പ്രസിഡണ്ടുമാർ), എൻ പി കിരൺ കുട്ടി ( സെക്രട്ടറി), സി എം മോഹൻദാസ്, ജലജ തറയിൽ (ജോയൻ്റ് സെക്രട്ടറിമാർ), ബാലൻ വാരിയത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ടി പി സുരേന്ദ്രൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.