മോണിംഗ് ഫാം: വിളവെടുപ്പ് നടത്തി

വേങ്ങര: മോണിംഗ് ഫാമിന്റെ ഭാഗമായി ഡി വൈ എഫ് ഐ കണ്ണമംഗലം മേഖല കമ്മിറ്റി പടപ്പറമ്പ് ഇരിങ്ങളത്തൂർ പാടശേഖരത്തിൽ നെൽകൃഷി വിളവെടുപ്പ് നടത്തി രണ്ടര ഏക്കർ നെൽകൃഷിയുടെ വിളവെടുപ്പ് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എം. കെ നൗഫൽ അധ്യക്ഷനായി. പി. സൈഫുദ്ധീൻ, കെ. രോഹിത്, എൻ പി ബിജീഷ് , കെ. ടി വിജയകുമാർ, പി. ഫവാസ്, സി. കെ രാജേഷ് , മുജീബ് പുള്ളാട്ട് , നെടുമ്പള്ളി നുസൈബ എന്നിവർ സംസാരിച്ചു. പി. സുനിൽ സ്വാഗതവും എ. വി ഷിജിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രദേശത്തെ കർഷകരെ ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}