കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 15 (തോന്നിപ്പുറായ)ന്റെ ആസ്തിയിൽ ഉൾപ്പെട്ട പടപ്പറമ്പ് – വെള്ളച്ചാൽ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. വാർഡ് മെമ്പർ സമീർ പുള്ളാട്ട് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദു നെടുമ്പള്ളി, വാർഡ് 14 മെമ്പർ നംഷാദ് അമ്പലവൻ, വാർഡ് 16 മെമ്പർ മോനിഷ, മുൻ വാർഡ് മെമ്പർ സോഫിയ പി.പി എന്നിവർ ഉൾപ്പെടെ നാട്ടിലെ കാരണവന്മാരും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്ന ഈ പദ്ധതി നാട്ടുകാരുടെ ഏറെകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു.