മലപ്പുറം: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൗസ് സർജൻ മരിച്ചു. തിരൂരങ്ങാടി കരിമ്പിൽ സ്വദേശിയും നിലവിൽ വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹ്മാന്റെ മകൻ റഹിയാൻ (25) ആണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിയായിരുന്നു റഹിയാൻ. ഇന്ന് രാവിലെ പത്ത് മണിയോടെ അത്താണി കെൽട്രോണിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ വെച്ചാണ് അപകടമുണ്ടായത്. ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയ റഹിയാനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.