വേങ്ങര: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകർക്ക് ക്ഷേത്രമുണ്ടാക്കി പ്രതിഷ്ടിക്കുന്ന നാടായി ഇന്ത്യ മാറിയെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽ. ഡി. എഫ് വികസന മുന്നേറ്റ ജാഥയുടെ വേങ്ങരയിലെ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെ വധിച്ചതിനു പിന്നിൽ വർഗീയതയായിരുന്നുവെന്നും, കോ-ലീ ബി-ജമാഅത്തെ ഇസ്‌ലാമി സഖ്യത്തിൻ്റെ ഏകോപനമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പണിയെന്നും അദ്ദേഹം പരിഹസിച്ചു.
നിശ്ചിത സമയത്തിലും വൈകിയെത്തിയ
വികസന മുന്നേറ്റ ജാഥ,
ജില്ലയിലെ രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ
വേങ്ങരയിൽ എത്തിയതോടെ
ടൗണിൽ സംഘാടകർ എം. വി ഗോവിന്ദനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. തുടർന്ന്
അദ്ദേഹത്തെയും നേതാക്കളേയും ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. ഹൈസ്കൂൾ പരിസരത്തുനിന്നും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും തെയ്യക്കോല
ങ്ങളുടേയും
അകമ്പടിയോടെ സബാഹ് സ്ക്വയറിലേക്ക് ആനയിച്ചു.
സ്വീകരണ യോഗത്തിൽ സംഘാടക സമിതി ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ അധ്യക്ഷനായി.
സ്വീകരണത്തിൽ ക്യാപ്റ്റനു പുറമേ
ജാഥാംഗങ്ങളായ പി. എം സുരേഷ് ബാബു, കാസിം ഇരിക്കൂർ, എന്നിവർ സംസാരിച്ചു.
കൺവീനർ കെ.ടി അലവിക്കുട്ടി സ്വാഗതവും കെ. നയീം നന്ദിയും പറഞ്ഞു. വിവിധ ഘടകകക്ഷികൾ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു.