കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെയും സി.എച്ച്. എഡ്യു പാത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ലാഡർ ടു സക്സസ്” എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ക്വസ്റ്റൻ ബാങ്ക് വിതരണവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാമും സംഘടിപ്പിച്ചു.
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോട്ടക്കൽ നഗരസഭ ചെയർമാൻ കെ. കെ. നാസർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം പദ്ധതികൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും അക്കാദമിക് മുന്നേറ്റവും ഗണ്യമായി വർധിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റർനാഷണൽ ട്രൈനർ സലിം ഫൈസൽ മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകി. മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് യു, യൂത്ത് ലീഗ് ട്രെഷറർ സുഹൈൽ.ഇ , സെക്രട്ടറി റിയാസ്.കെ ,ഡിവിഷൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കരീം മാസ്റ്റർ, ഗ്ലോബൽ കെ.എം.സി.സി ട്രെഷറർ കുഞ്ഞാലൻ കുട്ടി കഴുങ്ങിൽ,
എം.എസ്.എഫ് പ്രസിഡന്റ് സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഫവാസ്,ട്രഷറർ സഈദ് പി.കെ. എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി 70 വിദ്യാർത്ഥികൾക്ക് സൗജന്യമായി കൊസ്റ്റൻ ബാങ്ക് വിതരണം ചെയ്യുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് തുടർച്ചയായ ഇടപെടലുകളുടെ ഭാഗമായി കഴിഞ്ഞ വർഷവും ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിൽ ഡിവിഷനിൽ വിവിധ വിദ്യാഭ്യാസ പദ്ധതികൾ വിജയകരമായി നടപ്പാക്കിയിരുന്നു.
വിജയം കൈവരിച്ച ശേഷം അംഗീകാരം നൽകുന്നതോടൊപ്പം വിജയത്തിലേക്ക് എത്താനുള്ള അവസരങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ പറഞ്ഞു. പരിപാടിയിൽ നൂറിലധികം പേർ പങ്കെടുത്തു.