തിരൂരങ്ങാടി വില്ലേജ് നിർമ്മാണ പ്രവർത്തിയിൽ അനാസ്ഥ തഹസിൽദാർക്കു പരാതി നൽകി

തിരൂരങ്ങാടി: പുതുതായി നിർമ്മിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവർത്തിയിൽ അനാസ്ഥത ഫൗണ്ടേഷൻ കെട്ടിയത് സിമന്റിന്റെ കുറവ് മൂലവും പല ഭാഗങ്ങളിലും വിള്ളൽ  വീണ നിലയിലുമാണ് പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നത്  സാമൂഹിക പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുറഹിം പൂക്കത്ത് , പൊതുപ്രവർത്തകനായ പി ൻ അബ്ദുൽ അസീസ് എന്നിവർ തീരുരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗതി വിലയിരുത്തുന്നതിനും പ്രവർത്തി വീക്ഷിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കണം എന്നും സാധാരണക്കാരായ പൗരന്മാരുടെ നികുതിപ്പണം കൊണ്ട് ഉപയോഗിക്കുന്ന മരാമത്ത് പണികളിൽ കോൺട്രാക്ടറുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും സർക്കാരിന്ന് സാമ്പത്തിക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന്ന് ഇടയാക്കുമെന്നും പരാതിയിൽ ബോധിപ്പിച്ചു വേണ്ട നടപടികൾ എടുക്കാമെന്ന് തഹസിൽദാർ ഉറപ്പ് നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}