വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ്
ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി.
മലപ്പുറം ജില്ലാ പഞ്ചായത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, ഊരകം, പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വേങ്ങര, കണ്ണമംഗലം, പറപ്പൂർ, ഊരകം എന്നീ മുൻ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വേങ്ങര പഞ്ചായത്ത്
മുഴുവൻ ജന പ്രതിനിധികൾ എന്നിവർക്ക് വേങ്ങര വ്യാപാര ഭവനിൽ വെച്ച് സ്വീകരണം നൽകി.
വിവിധ ആവശ്യങ്ങൾ നടപ്പിലാക്കാൻ
ആവശ്യപെട്ട് ത്രിതല പഞ്ചായത്തുകൾക്ക് നിവേദനം നൽകി.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ്
പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്‌ഘാടനം ചെയ്തു. യൂത്ത് വിംഗ് പുതിയതായി തിരഞ്ഞെടുത്ത സ്റ്റേറ്റ് പ്രസിഡന്റ് അക്രം ചുണ്ടയിൽ, സ്റ്റേറ്റ് സെക്രട്ടറി താജുദ്ധീൻ ഉറുമാൻഞ്ചേരി എന്നിവർക്കും പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യതീoൻഖാന വിദ്യാർത്ഥി നീന്തൽ മത്സരത്തിൽ തുടർച്ചയായി മൂന്നു വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫഹിം മിനെയും (മർജാൻ ജ്വല്ലറിമൻസൂർ മകൻ) വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ആദരിച്ചു.
വേങ്ങര ബ്ലോക്ക് പ്രസിഡന്റ്
മൻസൂർ കോയ തങ്ങൾ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജുസൈറ വി കെ പടി, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുബൈർ മാഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷഹർബാൻ നാസർ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എൻ ടി നാസർ എന്ന കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ചോലക്കൻ, ഊരകം പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ്, വൈസ് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ എം കെ, പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പറബ്ബത്ത് എന്നിവരും വേങ്ങര പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി സ്വാഗതവും സെക്രട്ടറി
ശിവശങ്കരൻ നായർ നന്ദിയും പറഞ്ഞു.