വേങ്ങര: സമസ്ത നൂറാം വാർഷിക സമ്മേളന പ്രചരണവും മുതിർന്ന കാരണവന്മാരെ ആദരിക്കലും ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ വെച്ച് നടന്നു. റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മദ്റസ സെക്രട്ടറി എകെ സലീം അധ്യക്ഷത വഹിച്ചു.
വേങ്ങര റെയ്ഞ്ച് കമ്മറ്റി നിർദ്ദേശ പ്രകാരം കാപ്പിൽ ആലിഹാജിയെ ആദരിക്കൽ ചടങ്ങ് റെയ്ഞ്ച് പ്രസിഡന്റ് നിർവഹിച്ചു. തഹിയ്യ ബെസ്റ്റ് പർഫോമർ നുജൂം പി ക്ക് പ്രത്യേക ഉപഹാരം സെക്രട്ടറി സമർപ്പിച്ചു. സ്വദർ മുഅല്ലിം മുജീബ് റഹ്‌മാൻ ബാഖവി സമ്മേളന പ്രമേയ പ്രഭാഷണം നടത്തി, നാസ്വിഹ് വാഫി എന്നിവർ പ്രസംഗിച്ചു,