സംസ്ഥാന സമ്മേളനം വിജയിപ്പിക്കും - കെ.എസ്.പി.എൽ

വേങ്ങര: ഫെബ്രുവരി 9, 10 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന കെ.എസ്.പി.എൽ  സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ മണ്ഡലം കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കൗൺസിൽ യോഗം തീരുമാനിച്ചു.

സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം പെൻഷനർമാരെ അവഗണിച്ചു എന്ന് യോഗം കുറ്റപ്പെടുത്തി. കെ കെ എസ് മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി കെ അഹമ്മദ് കുട്ടി മാസ്റ്റർ, ഹമീദലി യു,   പി.ടി മൊയ്തീൻകുട്ടി മാസ്റ്റർ, പി അബ്ദുൽ മജീദ്, സി കെ മുഹമ്മദലി, പി കെ അൻവർദ്ദീൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}