വേങ്ങര: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് റഹ്മത്ത് നഗർ റീഗ്ൾ ക്ലബ് സമാഹരിച്ച ധനസഹായം പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കൈമാറി. ക്ലബ് അംഗങ്ങൾ സമാഹരിച്ച തുക വേങ്ങര ബ്ലോക്ക് മെമ്പർ ഇ.കെ സുബൈർ മാസ്റ്റർ ഏറ്റുവാങ്ങി.
റഹ്മത്ത് നഗർ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ റീഗ്ൾ ക്ലബ്, പ്രദേശത്തെ രോഗീ പരിചരണ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിൻ്റെ ഭാഗമായാണ് ഫണ്ട് സമാഹരണം നടത്തിയത്.
ചടങ്ങിൽ ക്ലബ് സെക്രട്ടറി ഷാമിൽ കെ.കെ., മറ്റ് ഭാരവാഹികളായ പ്രദീപ്, നാസർ കെ.കെ, ജാഫർ, ഉവൈസ്, ജുനൈദ്, ഹംസത്ത്, ഷാഹിദ്, അഫ്‌ലഹ്, ജസീം, ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, വാർഡ് മെമ്പർ എ.കെ. ഷഹീം എന്നിവർ സംബന്ധിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് ഇ.കെ സുബൈർ മാസ്റ്റർ അഭിപ്രായപ്പെട്ടു.