ഇരുകുളത്ത് റമളാൻ മസാലക്കഞ്ഞി വിതരണം ഇന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഇരുകുളം: പാക്കടപ്പുറായ ഇരുകുളം ജുമാ മസ്ജിദ് പരിസരത്ത് റമളാൻ മാസത്തിൽ നടത്തിവരുന്ന പ്രസിദ്ധമായ "റമളാൻ സ്പെഷ്യൽ മസാലക്കഞ്ഞി" വിതരണം ഈ വർഷവും നാളെ (റമളാൻ ഒന്ന്, വ്യാഴം) മുതൽ ആരംഭിക്കും. 

തുടർച്ചയായ മൂന്നാം വർഷമാണ് മഹല്ല് നിവാസികളുടെയും സുമനസ്സുകളുടെയും നേതൃത്വത്തിൽ ഈ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിക്കുന്നത്.

​ഇരുകുളം ജുമാ മസ്ജിദ് പുനർനിർമാണ ഉദ്ഘാടനത്തോടനുബന്ധിച്ച് മഹല്ല് കാരണവർ മല അലവി ഹാജിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ കഞ്ഞി വിതരണത്തിന് തുടക്കമിട്ടത്. പിന്നീട് നാട്ടുകാർ ഇത് ഏറ്റെടുക്കുകയായിരുന്നു. റമളാൻ ഒന്ന് മുതൽ 29 വരെ എല്ലാ ദിവസവും അസർ നമസ്കാരത്തിന് ശേഷമാണ് കഞ്ഞി വിതരണം നടക്കുക. ജാതി-മത ഭേദമന്യേ ആർക്കും പള്ളി പരിസരത്തെത്തി കഞ്ഞി വാങ്ങാവുന്നതാണ്. കഞ്ഞി വാങ്ങാൻ വരുന്നവർ സ്വന്തമായി പാത്രങ്ങൾ കരുതണമെന്ന് സംഘാടകർ അറിയിച്ചു.

​വിതരണത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ ഹംസ കൂളാൻ, മൂസ ചക്കിപ്പറമ്പൻ, സിദ്ധീഖ് പള്ളിയാളി, മൂസ ഹാജി പനക്കൽ, അബൂബക്കർ കൂളാൻ, ബഷീർ ചെള്ളപ്പറമ്പൻ, നൗഫൽ മല, ശംസുദ്ധീൻ വടക്കയിൽ, മുഹമ്മദലി വള്ളിൽ, സഫീർ കൂളാൻ, ഹബീബ് ചെള്ളപ്പറമ്പൻ, ബഷീർ പനക്കൽ, യൂനുസ് പള്ളിയാളി, റഫീഖ് കൂളാൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}